കൊല്ലം: കുട്ടികളുടെ ബൗദ്ധിക വികാസത്തിന് അനുസൃതമായി ഏകീകൃത പാഠ്യപദ്ധതി ആവിഷ്കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. സോമശേഖരൻ പറഞ്ഞു. വിദ്യാർത്ഥികളിൽ മാതൃ-പിതൃ- ഭ്രാതൃഭക്തി വളർത്താനും അദ്ധ്യാപകരെ ബഹുമാനിക്കാനും അനിവാര്യമായ മാർഗ്ഗരേഖ ആവശ്യമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വകർമ്മ വേദ പഠന കേന്ദ്രം സംഘടിപ്പിക്കുന്ന 9-ാമത് പഞ്ചവേദസദ്മത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടി.കെ. സോമശേഖരൻ. ശ്രീ വിശ്വകർമ്മ വേദ പഠന കേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് പി. വാസുദേവൻ അദ്ധ്യക്ഷനായി. രാമചന്ദ്രൻ കടകമ്പള്ളി, വെള്ളിമൺ സുകുമാരൻ ആചാരി, ആറ്റൂർ ശരച്ചന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |