കൊല്ലം: വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. ഇരവിപുരം പുത്തൻചന്ത പുളിയറ തെക്കതിൽ ഷാരുഖ് ഖാൻ (27), വടക്കേവിള പട്ടത്താനം ജി.വി നഗർ-53 കാവുങ്ങൽതെക്കതിൽ റെനീഫ് (23) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
പുത്തൻചന്ത റെയിൽവേഗേറ്റിന് സമീപത്തുനിന്ന് 4.24 ഗ്രാം എം.ഡി.എം.എയുമായാണ് പ്രതികൾ പിടിയിലായത്.രണ്ട് യുവാക്കൾ ലഹരി മരുന്ന് കടത്തിക്കൊണ്ട് വന്ന് ഇരവിപുരം കേന്ദ്രീകരിച്ച് വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇരവിപുരം പൊലീസ് നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന് എം.ഡി.എം.എയും വിൽപ്പനയിലൂടെ ലഭിച്ച പണവും കണ്ടെടുക്കുകയായിരുന്നു. ഇരവിപുരം ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ജിത്ത്, നൗഷാദ്, സി.പി.ഒമാരായ അനീഷ്, സജിൻ, ഷാൻ, ഷംനാദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |