കൊല്ലം: കൊല്ലം കോർപ്പറേഷൻ ഭരണം ഇനി യു.ഡി.എഫിന്റെ കരങ്ങളിൽ. കോർപ്പറേഷൻ രൂപീകൃതമായ ശേഷമുള്ള കാൽ നൂറ്റാണ്ടിന് പുറമേ കൊല്ലം മുനിസിപ്പാലിറ്റിയുടെ അവസാന അഞ്ച് വർഷവും എൽ.ഡി.എഫ് ഭരണമായിരുന്നു.
കോർപ്പറേഷനാകുന്നതിന് തൊട്ടുമുൻപുള്ള 1995-2000 മുനിസിപ്പൽ ഭരണസമിതിയിൽ ആദ്യ നാല് വർഷക്കാലം സി.പി.എമ്മിന്റെ കെ. തങ്കപ്പനും അന്ന് സി.പി.ഐ നേതാവായിരുന്ന ഉളിയക്കോവിൽ ശശിയുമായിരുന്നു ചെയർമാൻമാർ. അതിന് മുൻപുള്ള 1990-95 കാലത്ത് യു.ഡി.എഫ് ഭരണമായിരുന്നു. കോൺഗ്രസ് നേതാവായിരുന്ന കരുമാലിൽ സുകുമാരനായിരുന്നു ചെയർമാൻ.
യു.ഡി.എഫ് കൗൺസിലറുടെ വോട്ട് ബി.ജെ.പിക്ക്
ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ ആക്കോലിൽ ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലർ അസൈൻ പള്ളിമുക്കിന്റെ വോട്ട് ബി.ജെ.പി സ്ഥാനാർത്ഥി ഷൈലജക്ക് ലഭിച്ചു. അബദ്ധം പറ്റിയതെന്നാണ് അസൈന്റെ വിശദീകരണം. മേയർ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പി.ജെ. രാജേന്ദ്രനും എൻ.ഡി.എ സ്ഥാനാർത്ഥിയായി ടി.ജി. ഗിരീഷും മത്സരിച്ചു. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എൽ.ഡി.എഫിൽ നിന്ന് സി.പി.ഐ കൗൺസിലർ എസ്. സുജ മത്സരിച്ചു. മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകളിൽ കളക്ടർ എൻ. ദേവിദാസ് വരണാധികാരിയായി. മേയർക്ക് കളക്ടറും ഡെപ്യൂട്ടി മേയർക്ക് മേയറും സത്യവാചകം ചൊല്ലിക്കൊടുത്തു.
ഡോ. കരുമാലിൽ ഉദയസുകുമാരൻ ഡെപ്യൂട്ടി മേയർ
തങ്കശേരിയിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലർ ഡോ. കരുമാലിൽ ഉദയസുകുമാരൻ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിൽ ഉദയസുകുമാരന് 27 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്. സുജയ്ക്ക് 16 വോട്ടും ലഭിച്ചു.
കരുമാലിൽ സുകുമാരന്റെ ഭാര്യയാണ്. നേരത്തെ രണ്ട് തവണ കൗൺസിലറായിട്ടുണ്ട്. 30 വർഷം വിവിധ എസ്.എൻ കോളേജുകളിൽ അദ്ധ്യാപികയായിരുന്നു. കൊല്ലം എസ്.എൻ കോളേജിൽ നിന്ന് ഹിസ്റ്ററി വിഭാഗം മേധാവിയായാണ് വിരമിച്ചത്. തങ്കശേരി കരുമാലിൽ ഹൗസിലാണ് താമസം. വിഷ്ണു സുകുമാരൻ, കരുൺ സുകുമാരൻ എന്നിവർ മക്കളും സിമി വിഷ്ണു, നമിത കരുൺ എന്നിവർ മരുമക്കളുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |