SignIn
Kerala Kaumudi Online
Sunday, 22 February 2026 4.01 AM IST

കുടിപ്പള്ളിക്കൂടങ്ങളിൽ മാതൃഭാഷാദിനാചരണം

Increase Font Size Decrease Font Size Print Page

കൊല്ലം: അഖില കേരള കുടപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാൻ അസോസിയേഷന്റെ നേതൃത്വത്തിൽ കുടിപ്പള്ളിക്കൂടങ്ങളിൽ ലോകമാതൃഭാഷാ ദിനാചരണം നടത്തി. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനം ആർ.പവിത്രൻ ഉദ്ഘാടനം ചെയ്തു. ഡോക്യുമെന്ററി ഫിലിം അവാർഡ് ജേതാവ് ഡോ. മോഹൻ പുന്തല മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ചവറ സുരേന്ദ്രൻപിള്ള അദ്ധ്യക്ഷനായി. കവി രാജീവ് ഡി.പരിമണം,ബിജൂ പനയ്ക്കാത്തറ,ജോയി അരിനല്ലൂർ,കെ.ജയകൃഷ്ണൻ ശങ്കരമംഗലം, ജനറൽ സെക്രട്ടറി ഇടക്കുളങ്ങര തുളസി എന്നിവർ പ്രസംഗിച്ചു. ഓച്ചിറയിൽ ടി.ഗംഗാദേവിയും തഴവയിൽ സുനിത അശോകനും കരുനാഗപ്പള്ളിയിൽ രാജ്കുമാറും ശാസ്താംകോട്ടയിൽ ഭരണിക്കാവ് സീനത്തും പോരുവഴിയിൽ എം. പ്രീതയും ശക്തികുളങ്ങരയിൽ ശ്രീലതാസജീവും കിളികൊല്ലൂരിൽ ആർ.ബിന്ദുറാണിയും കിഴക്കേ കല്ലടയിൽ സുജാതയും മാതൃഭാഷാ ദിനാചരണം ഉദ്ഘാടനം ചെയ്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.