SignIn
Kerala Kaumudi Online
Friday, 27 February 2026 7.37 AM IST

കടയ്ക്കൽ തിരുവാതിര ഇന്ന്

Increase Font Size Decrease Font Size Print Page

കടക്കൽ: ജാതിമത വേർതിരിവില്ലാതെ ആചാരവും വിശ്വാസവും ഒരുമിക്കുന്ന കടയ്ക്കൽ തിരുവാതിര ഇന്ന്.

വിഗ്രഹ പൂജയില്ലാത്ത, എന്നാൽ ചൈതന്യം നിറഞ്ഞു തുളുമ്പുന്ന ചിര പുരാതന ക്ഷേത്രമാണ് കടയ്ക്കലിലേത്. തെക്കൻ കേരളത്തിലെ പൂരം എന്നാണ് കടയ്ക്കൽ തിരുവാതിരയെ അന്യദേശക്കാർ പോലും വിശേഷിപ്പിക്കുന്നത്. കതിരു കുതിര ഉൾപ്പെടെ 7 എടുപ്പ് കുതിരകളും 23 ഓളം കെട്ടുകാഴ്ചകളുമാണ് ഇക്കുറി കടയ്ക്കൽ തിരുവാതിരയ്ക്കായി ഒരുക്കിയിരിക്കുന്നത്. അകമ്പടിയായി വിവിധ തരത്തിലുള്ള മേളങ്ങളും കലാപരിപാടികളും ഉണ്ടാകും. കരകളിൽ വൈദ്യുത ദീപാലങ്കാരം രാത്രിയെ പകലാക്കി മാറ്റും. പ്രവാസികൾ അടക്കം മറ്റു സ്ഥലങ്ങളിൽ താമസിക്കുന്ന പ്രദേശവാസികൾ ആഘോഷങ്ങളിൽ പങ്കാളികളാകാൻ നാട്ടിൽ എത്തിക്കഴിഞ്ഞു. നേരം പുലരുമ്പോൾ തന്നെ, കുത്തിയോട്ടത്തിന് വ്രതമെടുത്ത ബാലന്മാർ ക്ഷേത്രമുറ്റത്തെത്തിത്തുടങ്ങും. നൂറുകണക്കിന് യുവാക്കളാണ് വ്രതശുദ്ധിയോടെ കുതിര എടുക്കാനായി എത്തുന്നത്. വൈകിട്ട് 4 മുതൽ സ്റ്റേജ് പരിപാടികൾ ആരംഭിക്കും. 8 30 മുതൽ കെട്ടുകാഴ്ചകളും ക്ഷേത്ര പറമ്പിലേക്ക് എത്തിത്തുടങ്ങും.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.