കടയ്ക്കൽ : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് മങ്കമാർ കടയ്ക്കൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചു. രാവിലെ നടന്ന സമ്മേളനം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആർ.ഗോപകുമാർ അദ്ധ്യക്ഷനായി.
കാർഷിക വ്യാപാരമേളയുടെ ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.ആർ.ലതാദേവി നിർവഹിച്ചു. സിനിമാതാരം മല്ലിക സുകുമാരൻ പൊങ്കാല ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്.ആർ.അമൽ മുഖ്യപ്രഭാഷണം നടത്തി. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.ഷാനി, കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം മതിര സന്തോഷ്, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ എസ്. വിനോദ് കുമാർ, കടയ്ക്കൽ എസ്.എച്ച്.ഒ സുബിൻ തങ്കച്ചൻ, അസിസ്റ്റന്റ് എൻജിനീയർ എസ്. പ്രദീപ്, സബ് ഗ്രൂപ്പ് ഓഫീസർ കെ. തുളസീധരൻ പിള്ള, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. മാധുരി, ഗ്രാമപഞ്ചായത്ത് അംഗം ശ്യാമള സോമരാജൻ, ഉത്സവ കമ്മിറ്റി ഭാരവാഹികളായ സുജീഷ് ലാൽ, പി.ആർ.സുരേന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എസ്. ബിജു സ്വാഗതവും വൈസ് പ്രസിഡന്റ് സജി കുമാർ നന്ദിയും പറഞ്ഞു. വൈകിട്ട് കുത്തിയോട്ട കളി മത്സരവും ഐശ്വര്യവിളക്കും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |