കൊല്ലം: ശ്രീനാരായണ കോളജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രതിഭാസംഗമം പൊലീസ് ക്ലബ് ഹാളിൽ കേന്ദ്ര യൂണിവേഴ്സിറ്റി ഇൻ കേരള റിട്ട. പ്രൊ. വൈസ് ചാൻസലർ ഡോ. ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കും കോളജ് തലത്തിൽ ഉന്നത സ്കോർ നേടിയവർക്കും ക്യാഷ് അവാർഡും മൊമെന്റോയും നൽകി. ഗുരുപൂജ അവാർഡ് ജേതാവ് കൊല്ലം സിറാജ് , എം.എസ്‌സി മോളികുലർ മെഡിസിനിൽ ഒന്നാം റാങ്ക് നേടിയ ദിയ ശങ്കർ, പീഡിയാട്രിക് ന്യൂറോ ഡി.എം പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ.രശ്മി രവീന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് കെ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ലൈജു, ഡോ. അനിൽപ്രസാദ്, ബാലചന്ദ്രൻ, ഡോ. മായ, എസ്. രാജൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |