SignIn
Kerala Kaumudi Online
Thursday, 19 September 2024 6.07 AM IST

കൊവിഡ് ആശ്രിത ധനസഹായം അർഹത നേടിയ ആദ്യ 10 പേർ ജില്ലയിൽ

Increase Font Size Decrease Font Size Print Page
financial

കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ വീതം വിതരണം ചെയ്യുന്ന ധനസഹായ പദ്ധതിയിൽ അർഹരായ ആദ്യത്തെ പത്ത് പേർ ജില്ലയിൽ നിന്നാണെന്ന് കളക്ടർ അഫ്‌സാന പർവീൺ അറിയിച്ചു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് സഹായധനം നിക്ഷേപിക്കും. ധനസഹായത്തിനായി ജില്ലയിലാകെ 559 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. ബി.പി.എൽ കുടുംബങ്ങളുടെ ആശ്രിതർക്ക് 5,000 രൂപ വീതം ധനസഹായം ലഭിക്കുന്നതിനായി ജില്ലയിൽ 170 അപേക്ഷകളും നൽകിയിട്ടുണ്ട്.

റവന്യു വകുപ്പിന്റെ റിലീഫ് പോർട്ടൽ വഴി നൽകുന്ന ഓൺലൈൻ അപേക്ഷ വിവിധതലങ്ങളിൽ പരിശോധിച്ച ശേഷം കളക്ടറാണ് നടപടികൾ സ്വീകരിക്കുന്നത്. അപേക്ഷകളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കി അർഹതപ്പെട്ടവർക്ക് ധനസഹായം എത്രയും വേഗം ലഭ്യമാക്കുമെന്നും കളക്ടർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.