കൊല്ലം: വികസനത്തിനെതിരല്ല, അതിജീവനത്തിനായൊരു ചെറുത്തുനിൽപ്പ് എന്ന മുദ്രാവാക്യമുയർത്തി വ്യാപാരി സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പറിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ കളക്ടറേറ്റ് പടിക്കൽ ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും പുനരധിവാസവും നഷ്ടപരിഹാരവും നൽകുക, വ്യാപാര സമുച്ചയം നിർമ്മിച്ച് വ്യാപാരികളെ പുനരധിവസിപ്പിക്കുക, അശാസ്ത്രീയമായ എലിവേറ്റഡ് ഫ്ലൈഓവറിന് പകരം ലിങ്ക് റോഡ് നിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. യു.എം.സി സംസ്ഥാന ട്രഷറർ ടി.എഫ്. സെബാസ്റ്റ്യൻ കണ്ണൂർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിയും ജില്ലാ ചെയർമാനുമായ നിജാംബഷി അദ്ധ്യക്ഷത വഹിക്കും.
എൻ.കെ. പ്രേമചന്ദ്രൻ എം.പി, അഡ്വ. എ.എം. ആരിഫ് എം.പി, എം.എം.എൽ.എമാരായ എം. മുകേഷ്, സി.ആർ. മഹേഷ്, സുജിത്ത് വിജയൻപിള്ള, എം.നൗഷാദ്, ജി.എസ്.ജയലാൽ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം, യു.എം.സി ജില്ലാ ജനറൽ കൺവീനർ ആസ്റ്റിൻ ബെന്നൻ, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും.
പത്രസമ്മേളനത്തിൽ നിജാംബഷി, ആസ്റ്റിൻ ബെന്നൻ, ജില്ലാ ഭാരവാഹികളായ ഡി. മുരളീധരൻ, ഷാജഹാൻ പടിപ്പുര, എസ്. നൗഷാദ്
പാരിപ്പള്ളി, എ.എ. കലാം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |