SignIn
Kerala Kaumudi Online
Thursday, 19 September 2024 3.31 PM IST

വെട്ടേറ്റ് വീഴും മുമ്പ് പൂത്തുലഞ്ഞ് നാട്ടുമാവ്

Increase Font Size Decrease Font Size Print Page
photo

കൊല്ലം: വെട്ടിവീഴ്‌ത്തും മുമ്പേ നിറയെ പൂവിട്ട് പുത്തൂരിലെ നാട്ടുമാവ്! മകരക്കുളിരിന്റെ രാക്കാറ്റിനൊപ്പം മാമ്പൂമണം പരിസരമാകെ പരക്കുകയാണ്. കൊട്ടാരക്കര- ശാസ്താംകോട്ട റോഡിൽ പുത്തൂർ പോസ്റ്റ് ഓഫീസിന് മുമ്പിലെ മാവാണ് പൂവിട്ടത്. ഇലകൾ പുറത്ത് കാണാൻ കഴിയാത്ത വിധം പൂവ് നിറഞ്ഞത് കാഴ്ചക്കാർക്ക് കൗതുകമായി. കൊട്ടാരക്കര- ശാസ്താംകോട്ട റോഡിന്റെ വശങ്ങളിലെല്ലാം ഇത്തരത്തിൽ നാട്ടുമാവുകൾ ഉണ്ടായിരുന്നു. റോഡ് വികസനം കാര്യമായി നടന്നില്ലെങ്കിലും മാവുകൾ കൂട്ടത്തോടെ മുറിച്ചുതള്ളി. പുത്തൂർ ആലയ്ക്കൽ ജംഗ്ഷനിലും പഴവറ ഗവ.എൽ.പി സ്കൂളിന് മുമ്പിലുമായി രണ്ട് മാവുകൾ മാത്രമാണ് ശേഷിക്കുന്നത്. പെട്രോൾ പമ്പിന് സമീപത്തെ മാവ് അടുത്തിടെയാണ് മുറിച്ചുനീക്കിയത്. വഴിയിലെ തണൽ മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ പകരം കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിക്കണമെന്ന നിർദ്ദേശവും ഇവിടെ നടപ്പായില്ല. കോടാലി വീഴും മുമ്പ് പ്രകൃതിയുടെ കടമ നിർവേറ്റുകയാണ് ഈ നാട്ടുമാവ്. കണ്ണിമാങ്ങകൾ വന്നുതുടങ്ങി. മാസങ്ങൾ പിന്നിടുമ്പോൾ അവയെല്ലാം മാങ്ങയായി നിറയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. അപ്പോഴും കോടാലിത്തലയിൽ നിന്ന് രക്ഷപ്പെടുമെന്ന പ്രതീക്ഷയില്ല മാവിന്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.