കൊല്ലം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ അസോസിയേഷൻ ഏകദിന പഠന ക്ലാസ് സംഘടിപ്പിക്കുന്നു. ജി.എസ്.ടി, ഇൻകം ടാക്സ്, ബിസ് ഹോൾമാർക്ക് എന്നീ വിഷയങ്ങൾ ആസ്പദമാക്കിയുള്ള പഠന ക്ലാസ് 8ന് രാവിലെ 10 ന് ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ചാർട്ടേഡ് അക്കൗണ്ടന്റ് ടോണി, ബിസ് ഡയറക്ടർ ഡോ. പി.രാജീവ്, കല്ലുകുളം ടോണി എന്നിവർ ക്ലാസുകൾ നയിക്കും. എറണാകുളം പി.ടി. ചെറിയാൻ സ്വർണ്ണ ഭവനിൽ നടക്കുന്ന പഠനക്ളാസിന് സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലത്തറ, വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, സെക്രട്ടറി സക്കീർ ഇക്ബാൽ, റസാക്ക് രാജധാനി, അഡ്വ. ദിൽഷാദ്, എസ്.രാമാനുജം, പി.സി. കുര്യാക്കോസ്, മിഥിലാജ് ഹാരിസ്, സതീഷ് കുമാർ ആനന്ദ്, ഹിലാൽ മേത്തർ, എസ്. ജനാർദ്ദനൻ, ദുരൈ സ്വാമി, വിജയചന്ദ്രൻ, പ്രദീപ് പ്രീമ,അനിൽ വനിത, നാദിർ ഹാജി, സുഭാഷ് പാറക്കൽ, ജി.സ്വാമിനാഥൻ, എസ്.നാഗരാജൻ, തുളസി ആചാരി, ദീപു ശരവണൻ എന്നിവർ നേതൃത്വം നൽകുമെന്ന് കൊല്ലം ജില്ലാ പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |