പരവൂർ: സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ പുതുതലമുറയ്ക്ക് ആവേശം ജ്വലിപ്പിക്കുന്നതാണെന്ന് സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ ഡോ. ചിന്താ ജെറോം പറഞ്ഞു. യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഒഫ് ഇന്ത്യ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ജില്ലാ ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷനായി. പരവൂർ നഗരസഭാ അദ്ധ്യക്ഷ പി.ശ്രീജ, യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി, ജില്ലാ വൈസ് പ്രസിഡന്റ് ഒ.ബി.രാജേഷ്, ജില്ലാ സെക്രട്ടറി പ്രബോദ് എസ്.കണ്ടച്ചിറ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായ മനോജ് ലാൽ, ബിനുകുമാർ, പ്രേംജി, സാദിഖ്, ദിലീപ്, ഷാ, ഗീത, വീണ പ്രസാദ്, പ്രിയങ്ക എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |