SignIn
Kerala Kaumudi Online
Saturday, 21 September 2024 9.10 AM IST

ലൈബ്രറി വികസന സമിതി പുസ്തകോത്സവത്തിന് തുടക്കം

Increase Font Size Decrease Font Size Print Page
loaibrari-
പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ജി. ആർ. ഇന്ദുഗോപൻ നിർവഹിക്കുന്നു

കൊല്ലം: ജില്ലാലൈബ്രറി വികസന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പുസ്തകോത്സവത്തിന് കൊല്ലം മോഡൽ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ ആദ്യ പുസ്തക വില്പന നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ അദ്ധ്യക്ഷനായി. ഡെപ്യുട്ടി മേയർ കൊല്ലം മധു, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗങ്ങളായ ഡോ.പി.കെ.ഗോപൻ, എസ്.നാസർ, സി.ബാൾഡുവിൻ, എം. സലീം, ജില്ലാ സെക്രട്ടറി ഡി. സുകേശൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. ഷൺമുഖദാസ് തുടങ്ങിയവർ പങ്കെടുത്തു. 65 സ്റ്റാളുകളിലായി നൂറിലധികം പ്രസാധകരുടെ പതിനായിരക്കണക്കിന് പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെയാണ് പ്രവേശനം. കുട്ടികൾക്കായുള്ള ചിത്രകഥപുസ്തകങ്ങൾ, നോവലുകൾ, ചരിത്ര പുസ്തകങ്ങൾ, കഥാ, കവിത സമാഹാരങ്ങൾ തുടങ്ങി സാഹിത്യ മേഖലയിലെ പ്രധാനപ്പെട്ട എല്ലാ ശാഖയിലെയും കൃതികൾ മേളയിൽ ലഭ്യമാണ്.

ജില്ലയിലെ എണ്ണൂറോളം ലൈബ്രറികൾക്കനുവദിച്ച ഒന്നേമുക്കാൽ കോടി രൂപയുടെ ഗ്രാന്റ് തുകയ്ക്ക് ഗ്രന്ഥശാലകൾ പുസ്തകങ്ങൾ വാങ്ങും. ഇതിന് പുറമേ പൊതുജനങ്ങൾക്കും പുസ്തകങ്ങൾ വാങ്ങാവുന്നതാണ്. പുസ്തകോത്സവത്തോടനുബന്ധിച്ച് സെമിനാറുകൾ, കലാപരിപാടികൾ, പുസ്തകപ്രകാശനം എന്നിവയും അരങ്ങേറും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.