SignIn
Kerala Kaumudi Online
Friday, 19 April 2024 10.25 PM IST

വൊക്കേഷണൽ ഹയർസെക്കൻഡറി: ജില്ലയിൽ 490 ഒഴിവുകൾ, നാളെ വരെ അപേക്ഷിക്കാം

plus-one

കൊല്ലം: വൊക്കേഷണൽ ഹയർസെക്കൻഡറി അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും വെയ്റ്റിംഗ് ലിസ്റ്റ് പ്രവേശനത്തിനായി നാളെ വൈകിട്ട് 4 വരെ അപേക്ഷിക്കാം. ജില്ലയിൽ 155 സ്‌കൂളുകളിലായി 490 ഒഴിവുകളുണ്ട്. സ്‌കൂൾ, കോഴ്സ് വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും അപേക്ഷ പുതുക്കാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

അപേക്ഷ നൽകാൻ

 www.admission.dge.kerala.gov.in വെബ്സൈറ്റിൽ അഡ്മിഷൻ പേജിൽ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ച് ലോഗിൻ ചെയ്ത് വിവരങ്ങൾ നൽകണം

 മുഖ്യഅലോട്ട്മെന്റിൽ അപേക്ഷിച്ചവർ കാൻഡിഡേറ്റ് ലോഗിനിൽ എഡിറ്റ്, റിന്യൂ ലിങ്കിലൂടെ പുതിയ ഓപ്‌ഷൻ നൽകണം

 അപേക്ഷയുടെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് അഡ്മിഷൻ സമയത്ത് സ്‌കൂളിൽ ഹാജരാക്കണം

 വേക്കൻസി കണക്കിലെടുക്കാതെ ആവശ്യമുള്ള സ്‌കൂളിലേക്കും കോഴ്‌സിലേക്കും അപേക്ഷിക്കാം

 മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനം നേടിയവരുടെ അപേക്ഷ പരിഗണിക്കില്ല

കാറ്റഗറി രേഖപ്പെടുത്തുമ്പോൾ...

 എസ്.എസ്.എൽ.സി ബുക്കിലെ എല്ലാ കാറ്റഗറികളും അതുപോലെ പകർത്തരുത്

 സംവരാണാനുകൂല്യങ്ങൾ ഉള്ളതിനാൽ ജാതി പ്രത്യേക കാറ്റഗറിയായി രേഖപ്പെടുത്തണം

 ഓരോ ജാതിയുടെയും കാറ്റഗറികൾ പ്രോസ്പക്ടസിൽ നിന്ന് മനസിലാക്കണം

ട്രാൻസ്ഫർ അലോട്ട്മെന്റ് ലഭിച്ചാൽ...

 www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, ജനനതീയതി എന്നിവ നൽകി പരിശോധിക്കാം

 പുതുതായി അലോട്ട്‌​മെന്റ് ലഭിച്ച സ്​കൂൾ, കോഴ്‌​സിലേക്ക് നാളെ ഉച്ചയ്ക്ക് 2ന് മുമ്പ് സ്ഥിരപ്രവേശനം നേടണം. അല്ലാത്തവരുടെ അഡ്മിഷൻ റദ്ദാകും
 പ്രവേശനം ലഭിച്ച സ്​കൂളിൽത്തന്നെ മ​റ്റൊരു കോഴ്‌​സിലേക്ക് മാ​റ്റം ലഭിച്ചവർ അടയ്‌​ക്കേണ്ട അധിക ഫീസ് മാത്രം നൽകിയാൽ മതി
 ഒരേ കോഴ്‌​സിൽ തന്നെ സ്​കൂൾ മാ​റ്റം ലഭിച്ചവരും മറ്റൊരു കോഴ്‌സിൽ സ്‌കൂൾ മാറ്റം ലഭിച്ചവരും റവന്യു വിഹിതം ഒഴികെ മുഴുവൻ ഫീസും പുതുതായി അടയ്ക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.