തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ മുഖപത്രമായ ശിവഗിരി മാസികയുടെ എഡിറ്ററായി നെടുംകുന്നം ഗോപാലകൃഷ്ണൻ ചുമതല ഏറ്റു. കേരളകൗമുദി പത്രാധിപ സമിതി അംഗം, ഗവ. എൻസൈക്ളോപീഡിയ എഡിറ്റർ, കേരളകൗമുദി പ്രസിദ്ധീകരിച്ച ശ്രീനാരായണ ഡയറക്ടറിയുടെ എഡിറ്റർ, യോഗനാദം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശ്രീനാരായണീയം - ജീവചരിത്രാത്മക പഠനം, മരുത്വാമല ഗുരുവിന്റെ തപോഭൂമി, ശ്രീനാരായണഗുരു നാളെയുടെ പ്രകാശഗോപുരം, അമൃതകിരണങ്ങൾ, സഹ്യാദ്രസാനുക്കളിൽ, കേരളകൗമുദി ചരിത്രം രണ്ടു ഭാഗങ്ങൾ എന്നീ കൃതികളുടെ കർത്താവാണ്.
ശ്രീനാരായണസാംസ്‌കാരിക സമിതി സ്ഥാപക ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, യോഗം കൗൺസിലർ, ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ്, തിരുവനന്തപുരം ആശാൻ അക്കാഡമി പ്രസിഡന്റ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന ഹോർട്ടികൾച്ചർ ഡെവലപ്പ്മെന്റ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |