തഴവ: സംസ്ഥാന സർക്കാരിന്റെ 'ഞങ്ങളും കൃഷിയിലേക്ക് ' എന്ന പദ്ധതിയുടെ ഭാഗമായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത്, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒരേക്കർ സ്ഥലത്ത് കൃഷിയിറക്കിയ ചെണ്ടുമല്ലിയുടെ വിളവെടുപ്പ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ, ബ്ലോക്ക് പഞ്ചായത്ത്, വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി,സ്ഥിരം സമിതി അംഗങ്ങളായ ടി. രാജീവ്, ഗീതാകുമാരി, അംഗം തുളസീധരൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് ഓണമ്പള്ളി, ഗ്രാമ പഞ്ചായത്ത് അംഗം അംബുജാക്ഷി, കൃഷി ഓഫീസർ അജ്മി, ടി.എൻ.വിജയ കൃഷ്ണൻ, പി.ടി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |