കൊല്ലം : ഡിസംബർ ആറ് ഫാസിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുൽ ലത്തീഫിന്റെ അദ്ധ്യക്ഷതയിൽ കണ്ണനല്ലൂർ ജംഗ്ഷനിൽ നടന്ന ധർണ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഫാസിസമാണെന്നും മതേതര ഇന്ത്യ ഫാസിസത്തെ അതിജീവിച്ചു മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.കെ.സി.ബിനു, കെ.എം.വൈ.എഫ് ജില്ലാ പ്രസിഡന്റ് ശാക്കിർ ഹുസൈൻ ദാരിമി, എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് എ.കെ.ഷെരീഫ്, വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി രാഖി അശോകൻ, എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ഷഫീഖ് എം.അലി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ ഷംസുദ്ദീൻ പോരുവഴി, നുജുമുദ്ദീൻ, മനാഫ് പത്തടി, ജില്ലാകമ്മിറ്റി അംഗങ്ങളായ റിയാസ് കണ്ണനല്ലൂർ, ഷെബിൻ മൈലാപ്പൂര് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |