SignIn
Kerala Kaumudi Online
Saturday, 21 September 2024 3.10 AM IST

മെഗാ തൊഴിൽ മേള 28ന് പുനലൂരിൽ

Increase Font Size Decrease Font Size Print Page

പുനലൂർ: പുനലൂർ നഗരസഭയും കൊല്ലം കുടുംബശ്രീ മിഷനും സംയുക്തമായി നടത്തുന്ന മെഗാ തൊഴിൽമേള 28ന് രാവിലെ 9ന് പുനലൂർ ബോയിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം (പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ)വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് 40ൽപ്പരം വിവിധ മേഖലകളിലെ പ്രമുഖ കമ്പനികൾ, സഫിനാൻസ്, സെയിൽസ്, ബാങ്കിംഗ് ഹോസ്പിറ്റാലിറ്റി,റീട്ടെയിൽ, ഇൻഷ്വറൻസ് തുടങ്ങിയ വിവിധ മേഖലകളിൽ നിന്ന് തൊഴിൽ ലഭ്യമാക്കാനുള്ള അവസരം ഒരുക്കി നൽകും. പുനലൂർ, വെട്ടിക്കവല,അഞ്ചൽ,ചടയമംഗലം,പത്തനാപുരം, തുടങ്ങിയ മേഖലകളിലെ തൊഴിൽ അന്വേഷകർക്ക് മേളയിൽ മുന്തിയ പരിഗണന നൽകുമെന്ന് നഗരസഭ ആക്ടിംഗ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ അറിയിച്ചു. താത്പ്പര്യമുള്ളവർക്ക് ഓൺലൈനിൽ രജിസ്ട്രേഷൻ ചെയ്യാം. പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ 3സെറ്റ് ബയോഡാറ്റ,സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ കരുതണം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 1907927879.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.