SignIn
Kerala Kaumudi Online
Thursday, 28 March 2024 11.34 PM IST

ജില്ലാ തല റിപ്പബ്ലിക് ദിനാഘോഷം

കൊല്ലം: ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഇന്ന് രാവിലെ 9ന് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. 9.15ന് മന്ത്രി കെ.എൻ.ബാലഗോപാൽ പതാക ഉയർത്തും. തുടർന്ന് സന്ദേശം നൽകും. ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, കൊല്ലം സിറ്റി, റൂറൽ പൊലീസ് മേധാവിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പൊലീസ്, എക്‌സൈസ്, ഫയർ ആൻഡ് റെസ്‌ക്യൂ, ഫോറസ്റ്റ്, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ഉൾപ്പെടെയുള്ള പ്ലാറ്റൂണുകളും ബാൻഡ് ട്രൂപ്പുകളും പരേഡിൽ അണിനിരക്കും. ഹരിതചട്ടം പാലിച്ചാണ് പരിപാടികൾ. ചടങ്ങിൽ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം അവതരിപ്പിക്കും. പരേഡിൽ പങ്കെടുക്കുന്നവർക്ക് മെമന്റോ നൽകും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ, സബ് കളക്ടർ മുകുന്ദ് ഠാക്കൂർ എന്നിവർ സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ വിലയിരുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.