പത്ത് വർഷത്തിനുള്ളിൽ ഹൃദ്രോഗികൾ വർദ്ധിക്കും : ഡോ. ജോസ് ചാക്കോ പെരിയപ്പുറം
പാലാ . ഇന്നത്തെ ജങ്ക് ഫുഡ് ഫാസ്റ്റ് ഫുഡ് സംവിധാനം ഹൃദയാരോഗ്യത്തെ ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഇവയെല്ലാം ഉപയോഗിച്ച ശേഷം മൊബൈലിൽ മാത്രം നോക്കി വ്യായാമം ഇല്ലാതെ കഴിഞ്ഞുവരുന്ന പുതുതലമുറയുടെ ഹൃദയാവസ്ഥ ഏറെ അപകടകരമായ നിലയിലാകും. കരിമീൻ, പോത്തിറച്ചി എന്നിവ കണ്ടാൽ നമ്മൾ പെട്ടെന്ന് തീർക്കും. പക്ഷേ അവ നമ്മളെയും പെട്ടെന്ന് തീർക്കുമെന്ന് തിരിച്ചറിയണം. പച്ചച്ചക്കയും ഇടിച്ചക്കയും ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ്. കൂടുതൽ നാരുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ആദ്യഘട്ടം കൊവിഡ് ബാധിച്ചവരിൽ ഹൃദ്രോഗ സാദ്ധ്യത കൂടുതലായി കണ്ടുവരുന്നുണ്ട്. ഉയർന്ന രക്ത സമ്മർദ്ദവും പ്രമേഹവും പിടിപെട്ടവരിൽ ഹൃദ്രോഗ സാദ്ധ്യത ഏറെയാണെന്നും പാലാ സഫലം 55 പ്ലസ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ''ഹൃദയാരോഗ്യം'' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തവെ അദ്ദേഹം പറഞ്ഞു.
ഹൃദയാരോഗ്യം സംരക്ഷിക്കാൻ
ജീവിതശൈലിയിൽ മാറ്റം വരുത്തണം
വ്യായാമം പതിവ് ശീലമാക്കണം
മാനസിക സമ്മർദ്ദം കുറയ്ക്കണം
അധികം ദേഷ്യപ്പെടരുത്
ഹൃദ്രോഗ സാദ്ധ്യത മുൻകൂട്ടി കണ്ടുപിടിക്കാൻ ഇന്ന് മാർഗ്ഗങ്ങളുണ്ട്. സംശയങ്ങളുള്ളവർ എത്രയും വേഗം ഡോക്ടറെ കണ്ട് ഇതിന് വേണ്ട മുൻകരുതൽ നടപടി സ്വീകരിക്കണം. ഹൃദയാഘാതം ഉണ്ടായ ഒരാൾക്ക് പ്രഥമ ശുശ്രൂഷ (സി.പി.ആർ) കൊടുത്താൽ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കും.
ഡോ. ജോസ് ചാക്കോ പെരിയപ്പുറം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |