കോട്ടയം . സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന 'ജനകീയ പ്രതിരോധ ജാഥ' 10, 11 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. 10 ന് വൈകിട്ട് മൂന്നിന് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റികൾ ചേർന്ന് മുണ്ടക്കയത്ത് ജാഥയെ ജില്ലയിലേയ്ക്ക് സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി എ വി റസൽ പറഞ്ഞു. തുടർന്ന് മുണ്ടക്കയത്തും നാലിന് ചങ്ങനാശേരിയിലും അഞ്ചിന് കോട്ടയത്തും വിപുലമായ
സ്വീകരണസമ്മേളനങ്ങൾ നടക്കും. 11 ന് രാവിലെ 10 ന് പാമ്പാടിയിലാണ് ആദ്യ സ്വീകരണ സമ്മേളനം. 11 ന് പാലാ ടൗണിലും മൂന്നിന് കുറവിലങ്ങാട്ടും നാലിന് ഏറ്റുമാനൂരിലും സ്വീകരിക്കും. അഞ്ചിന് തലയോലപ്പറമ്പിൽ സമാപിക്കും. കലാജാഥകളും ഫ്ളാഷ്മോബും ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |