മുണ്ടക്കയം: വാടകക്കെട്ടിടത്തിലെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടി മുണ്ടക്കയം സബ് ട്രഷറി. ദേവസ്വംബോർഡിന്റെ കെട്ടിടത്തിൽനിന്ന് 2012 ലാണ്
കൂട്ടിക്കൽ റോഡിലെ കെട്ടിടത്തിന്റെ മുകൾനിലയിൽ ട്രഷറി പ്രവർത്തനം ആരംഭിച്ചത്. സൗകര്യപ്രദമായ സ്വന്തം കെട്ടിടം വേണമെന്ന് ഇടപാടുകാരടക്കമുള്ളവരുടെ ആവശ്യത്തെ തുടർന്ന് ബസ് സ്റ്റാൻഡിന് സമീപം എക്സ്സൈസ് വകുപ്പ് പഞ്ചായത്തിന് കൈമാറിയ പത്തു സെന്റ് സ്ഥലം ട്രഷറിക്ക് ലഭിച്ചു.ടെൻഡർ പൂർത്തിയാക്കിയെങ്കിലും നിർമ്മാണം നീണ്ടുപോവുകയായിരുന്നു.
@പടിക്കെട്ട് കയറി മടുക്കും
രണ്ട് ഹാളുകൾ മാത്രമുള്ള കെട്ടിടത്തിൽ ഓഫീസറടക്കം പതിനൊന്ന് ജീവനക്കാരാണുള്ളത്. പെൻഷൻ വാങ്ങാനെത്തുന്ന പ്രായമായവർക്കും മറ്റ് ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും പടിക്കെട്ട് കയറി മുകളിലെത്താൻ ബുദ്ധിമുട്ടാണ്. ഇരുപതടി നീളവും മൂന്നടി മാത്രം വീതിയുമുള്ള വരാന്തയിൽ ഒരാൾ കസേരയിൽ ഇരുന്നാൽ മറ്റുള്ളവർക്ക് നടന്നുപോകാൻ സാധിക്കില്ല. സാമൂഹിക അകലം പാലിക്കാനും
ബുദ്ധിമുട്ട് ആണ്.
@
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |