ചെറുവള്ളി: നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി മണിമല യൂണിറ്റ് കുടുംബസംഗമം ചെറുവള്ളി ദേവീവിലാസം എൻ.എസ്.എസ് കരയോഗമന്ദിരത്തിൽ നടന്നു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ദാസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണമേഖല സെക്രട്ടറി വിജയൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഫാമിലി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ.പത്മകുമാരി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ജി.പ്രകാശ്, സെക്രട്ടറി മോഹനചന്ദ്രൻ, പുരുഷോത്തമൻ, ഗോപാലകൃഷ്ണൻ, കെ.സി.വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റിയിലേക്ക് കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്ന് തിരഞ്ഞെടുത്തവരെയും, കൈരളി ഗ്രന്ഥാലയം പ്രവർത്തകരെയും ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |