തൊടുപുഴ : എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഇന്ന് പതാക ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഏരിയാ പ്രസിഡന്റുമാർ പതാക ഉയർത്തും. 22 മുതൽ 24 വരെ കോഴിക്കോടാണ് സമ്മേളനം. 22 ന് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും 23 ന് രാവിലെ പ്രതിനിധി സമ്മേളനം മാദ്ധ്യമ പ്രവർത്തകൻ പ്രബീർ പുകായ സ്തയും ഉദ്ഘാടനം ചെയ്യും. തൊടുപുഴ സിവിൽ സ്റ്റേഷനിൽ അൻസൽ അബ്ദുൾ സലാം പതാക ഉയർത്തും. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.എം. ഹാജറ പ്രസംഗിക്കും. തൊടുപുഴ വിദ്യാഭ്യാസ കോംപ്ലക്സിൽ സി.എം. ശരത് പതാക ഉയർത്തും. ജില്ലാ സെക്രട്ടറി കെ.കെ. പ്രസുഭകുമാർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |