കോട്ടയം : കോട്ടയം സോഷ്യൽ ഫോറസ്ട്രി ഡിവിഷന് കീഴിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ /സ്ഥാപനങ്ങൾ /സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം. വിദ്യാവനം, നഗരവനം, ബയോഡൈവേഴ്സിറ്റി പാർക്ക് ,ബട്ടർഫ്ലൈ പാർക്ക് പദ്ധതിയിൽ അഞ്ച് സെന്റ് തുറസായ സ്ഥലം പൂർണമായും മാറ്റിവയ്ക്കാൻ താത്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾക്ക് സമ്മതപത്രം സഹിതം അപേക്ഷ സമർപ്പിക്കാം.പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ സ്ഥാപനങ്ങൾ സംഘടനകൾക്ക് വനമിത്ര അവാർഡിന് അപേക്ഷിക്കാം. ജില്ലയിലെ കാവിന്റെ ഉടമകൾ, ക്ഷേത്രങ്ങൾ, ട്രസ്റ്റികൾ തുടങ്ങിയവർക്ക് കാവ് സംരക്ഷണത്തിന് ധനസഹായം ലഭിക്കും. വിലാസം : ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ,എസ്.എച്ച് മൗണ്ട് പി.ഒ,കോട്ടയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |