കോട്ടയം:കെ.എസ്.ആർ.ടി.സി പെൻഷൻ പരിഷ്ക്കരിക്കാതെയും ഓണം ഉത്സവബത്ത നൽകാതെയും പെൻഷൻകാരെ അവഗണിക്കുന്ന ഗവൺമെന്റിന്റെയും കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെയും നിലപാടുകൾക്കെതിരെ സമരപരിപാടികൾ ആവിഷ്ക്കരിക്കാൻ കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ മേഖല കൺവൻഷൻ തീരുമാനിച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ കൺവൻഷൻ കോട്ടയം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗം ജനറൽ സെക്രട്ടറി അഡ്വ.പി.എ മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.മുരളീധരൻപിള്ള അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ട്രഷറർ എ.കെ ശ്രീകുമാർ സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി.ഷംസുദീൻ, ഓർഗനൈസിംഗ് സെക്രട്ടറിമാരായ എ.വി ഓമനക്കുട്ടൻ, പി.ജി പത്മനാഭൻ, ജില്ലാ പ്രസിഡന്റ് സി.ജെ ജോസഫ്, ജില്ലാ സെക്രട്ടറി ടി.എൻ ജോഷി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |