കോട്ടയം: അംശദായ കുടിശികയെത്തുടർന്ന് 2022 മാർച്ച് മുതൽ അംഗത്വം റദ്ദായവർക്ക് ആഗസ്റ്റ് 10 വരെ പിഴ സഹിതം ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ അറിയിച്ചു. അംഗത്വ പാസ്ബുക്ക്, അംഗത്വം റദ്ദായ കാലയളവ് മുതൽ പ്രസ്തുതമാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ ബിൽ എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഇപ്രകാരം അംഗത്വം പുനഃസ്ഥാപിക്കുന്ന അംഗങ്ങൾക്ക് 2024 ലെ ഓണം ബോണസ് ലഭിക്കുന്നതല്ല. വിശദവിവരങ്ങൾക്ക് കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 04812300390.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |