വൈക്കം: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ഒരു വർഷക്കാലം നീളുന്ന മന്നം നവോത്ഥാന സൂര്യൻ പരിപാടിയുടെ ഭാഗമായി ചെമ്മനത്തുകര 1173ാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും മികച്ച വിജയം നേടിയവരെ ആദരിക്കലും നടത്തി. താലൂക്ക് യൂണിയൻ ചെയർമാൻ പി. ജി. എം. നായർ കാരിക്കോട് സമ്മേളനം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.വി. രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ. ആർ. നായർ മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി രാകേഷ്. ടി. നായർ, ട്രഷറർ പി.സി. ശ്രീകാന്ത്, വി.പി. വിജയകുമാർ, അനൂപ്. ആർ. നായർ, വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |