കോട്ടയം : പ്രതിഷേധത്തിന്റെ രാപ്പകലുകളായിരുന്നു ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് .പോസ്റ്റുമോർട്ടം പൂർത്തിയാക്കി വിട്ടു നൽകിയ ബിന്ദുവിന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലൻസിന് മുന്നിൽ മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എം.എൽ.എയുടെ നേതൃത്വത്തിൽ അരമണിക്കൂറിലേറെ പ്രതിഷേധിച്ചു. പന്തംകൊളിത്തി മുദ്രാവാക്യവുമായി ആംബുലൻസിന് മുന്നിൽ നിലയുറപ്പിച്ച പ്രവർത്തകരെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിലിയെടുത്തു. എം.എൽ.എയെ അടക്കം ബലപ്രയോഗത്തിലൂടെ നീക്കിയ ശേഷമാണ് ആംബുലൻസ് കടത്തിവിട്ടത്. മന്ത്രിയുടെ കോലവും പ്രതിഷേധക്കാർ കത്തിച്ചു. ബിന്ദു മരിച്ച വാർത്ത അറിഞ്ഞതോടെയാണ് പ്രതിഷേധത്തിന് കനംവച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ പ്രവർത്തകർ ആശുപത്രി വളപ്പിൽ മുദ്രാവാക്യം വിളികളോടെ ഒത്തുകൂടി. വൈകാതെ ബി.ജെ.പി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. യൂത്ത് ലീഗ് പ്രവർത്തകർ സൂപ്രണ്ടിനെ ഉപരോധിച്ചു. ഇതിനിടെ ജില്ലയിലുണ്ടായ മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |