എരുമേലി : ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ എരുമേലി കൊരട്ടിയിലുള്ള പിൽഗ്രിം അമിനിറ്റി സെന്ററിന്റെ നവീകരണത്തിനായി 1.65 കോടി രൂപ ടൂറിസം വകുപ്പിൽ നിന്നനുവദിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. ശബരിമല തീർത്ഥാടകർക്ക് സൗകര്യം ഒരുക്കുന്നതിനായുള്ള സെന്ററിന്റെ ഭാഗമായി നാലര ഏക്കർ സ്ഥലത്ത് അഞ്ചു കെട്ടിടങ്ങളും 80 മുറികളുള്ള നാല് ടോയ്‌ലെറ്റ് കോംപ്ലക്‌സുകളും നിലവിലുണ്ട്. കഴിഞ്ഞവർഷം ഒരു കോടി രൂപ അനുവദിച്ച് റോഡ് കോൺക്രീറ്റിംഗും കിടങ്ങുകളുടെ അറ്റകുറ്റപ്പണികളും നടത്തിയിരുന്നു. അവശേഷിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെ പൂർത്തീകരിക്കുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |