കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് വിഭജനം പൂർത്തിയായി. ഇനി സംവരണ സീറ്റുകൾ നറുക്കെടുപ്പിലൂടെ തീരുമാനിക്കണം. കരട് വോട്ടർ പട്ടികയായി. വിട്ടുപോയവരുടെ പേരുകളും, പുതിയ വോട്ടർമാരെ ചേർക്കലുമൊക്കെയായി രാഷ്ട്രീയ പാർട്ടികളും തിരക്കിലായിരുന്നു. ഹിയറിംഗും അവസാനഘട്ടത്തിൽ. അന്തിമ വോട്ടർപട്ടിക ഉടൻ പ്രസിദ്ധീകരിക്കും. തങ്ങളുടെ വോട്ട് ബാങ്ക് കുറ്റമറ്റതാക്കി നിലനിറുത്താനുള്ള ശ്രമം പ്രധാന പാർട്ടികൾ നേരത്തെ ആരംഭിച്ചിരുന്നു. ജില്ലയിൽ പുതിയതായി 99 വാർഡുകളാണുള്ളത്. ആകെ 1611. ജനസ്വാധീനവും പ്രവർത്തന മികവും മാനദണ്ഡമാക്കിയാകും പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥി നിർണയം.
''വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനു പുറമേ വാർഡുതല സംഘടനാ ശില്പശാല നടത്തി. ഇടതു സർക്കാരിന്റെ വികസന നേട്ടങ്ങൾ വോട്ടർമാരിൽ എത്തിക്കും. വിവിധ ക്ഷേമ പെൻഷൻ കുടിശിക ഓണത്തിന് മുമ്പ് കൊടുത്ത് തീർക്കും.ക്ഷേമ പെൻഷൻകാരെയെല്ലാം നേരിട്ടുകാണും. സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് പൂർത്തിയായാൽ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കും.
അഡ്വ.കെ.അനിൽകുമാർ (സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം)
''വാർഡുകമ്മിറ്റികൾ ശക്തമാക്കി. വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കലും നന്നായി നടക്കുന്നു. വിജയസാദ്ധ്യതയും സജീവ പ്രവർത്തനവുമായിരിക്കും സ്ഥാനാർത്ഥി മാനദണ്ഡം. തിരഞ്ഞെടുപ്പ് തീയതി എപ്പോൾ പ്രഖ്യാപിച്ചാലും യു.ഡി.എഫ് സന്നദ്ധമാണ്. മികച്ച സ്ഥാനാർത്ഥികളെയാകും കളത്തിലിറക്കുക.
നാട്ടകം സുരേഷ് (ഡി.സി.സി പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |