കോട്ടയം: കേരളത്തിൽ ലൗ ജിഹാദില്ലെന്ന് ആവർത്തിക്കുന്നവർക്ക് കോതമംഗലത്ത് ജീവൻ ത്യജിച്ച പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിനപ്പുറം എന്ത് തെളിവാണ് വേണ്ടതെന്ന് ബി.ജെ.പി നേതാവ് എൻ.ഹരി. കേരളത്തിലെ സദാചാര രാഷ്ട്രീയക്കാർ ഇനിയെങ്കിലും കണ്ണു തുറക്കണം. യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് പ്രതികരിക്കണം. പ്രണയക്കുരുക്കിൽ ഒരു സാധു പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടും പ്രതിഷേധത്തിനോ മെഴുകുതിരി പ്രകടനത്തിനോ ആരും തയ്യാറായിട്ടില്ല. ഈ നിശബ്ദത വല്ലാതെ ഭയപ്പെടുത്തുന്നെന്നും, സംഭവത്തിൽ എൻ.ഐ.എ അന്വേഷണം
അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |