പാലാ : വർദ്ധിച്ചുവരുന്ന റോഡപകടങ്ങളിൽ നിരവധി ജീവനുകൾ പൊലിയുന്നത് തടയാൻ നിയമപോരാട്ടത്തിന് തുടക്കം കുറിച്ച് സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ. ഇതുസംബന്ധിച്ച് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ''കേരള കൗമുദി'' പ്രസിദ്ധീകരിച്ച വാർത്തകൾ സഹിതമാണ് പരാതി. നിരവധി പൊതുതാത്പര്യ ഹർജികളിലൂടെ കേരളത്തിലെ പൊതുഗതാഗത രംഗത്തും, അപകടങ്ങൾ കുറയ്ക്കുന്ന കാര്യത്തിലും 1997 മുതൽ ശ്രദ്ധേയമായ നിരവധി ഇടപെടലുകൾ നടത്തിയ പാലാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണിത്. പാലാ - തൊടുപുഴ സംസ്ഥാന പാതയിൽ മുണ്ടാങ്കലിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും നിയമനടപടികൾ തുടങ്ങുന്നത്. 21 പേജുള്ള പരാതി ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, ഗതാഗത, പൊതുമരാമത്ത്, ആരോഗ്യ സെക്രട്ടറിമാർ, ട്രാൻസ്‌പോർട്ട് കമ്മിഷണർ, ഇന്ത്യൻ റോഡ് കോൺഗ്രസ് ഡയറക്ടർ എന്നിവർക്ക് സെന്റർ മാനേജിംഗ് ട്രസ്റ്റി ജയിംസ് വടക്കൻ നൽകി.
വിദഗ്ദ്ധ പരിശോധന നടത്തണം
പാലാ - പൂഞ്ഞാർ - ഏറ്റുമാനൂർ, പാലാ - തൊടുപുഴ ഹൈവേയിലെ ഗതാഗത സുരക്ഷയെക്കുറിച്ച് വിദഗ്ദ്ധ പരിശോധന നടത്തണം. അലക്ഷ്യമായും അമിത വേഗതയിലും വാഹനമോടിച്ച് മരണം സൃഷ്ടിക്കുന്നവരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം. കർശന നിബന്ധന പുതിയ ക്രമിനൽ നിയമത്തിലുണ്ടായിട്ടും ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തുന്നത് ഒഴിവാക്കണമെന്നും പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |