കോട്ടയം: വിമുക്ത സൈനികർ, കുടുംബാംഗങ്ങൾ എന്നിവർക്ക് സൗജന്യ നിയമസേവനങ്ങൾ ലഭ്യമാക്കുന്നതിനായി മണർകാട്ടെ ജില്ലാ സൈനികക്ഷേമ ഓഫീസിൽ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ നിയമസേവനകേന്ദ്രം ( ലീഗൽ എയ്ഡ് ക്ലിനിക് ) ആരംഭിച്ചു. എല്ലാ മാസവും രണ്ടാമത്തെ വെള്ളിയാഴ്ച രാവിലെ 10 മുതൽ 5 വരെ ജില്ലാ സൈനിക് വെൽഫയർ ഓഫീസിലെ ഒന്നാം നിലയിലെ കോൺഫറൻസ് ഹാളിൽ ക്ലിനിക് പ്രവർത്തിക്കും. ഒരു അഡ്വക്കേറ്റിന്റെയും പാരാ ലീഗൽ വോളന്റിയറുടെയും സേവനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ നിയമസേവന അതോറിറ്റി, എ.ഡി.ആർ. സെന്റർ, മലങ്കര ക്വാർട്ടേഴ്‌സിനു സമീപം, മുട്ടമ്പലം പി.ഒ, കോട്ടയം 686004എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 04812572422, 0481 2572423.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |