ചങ്ങനാശേരി : ബ്യൂട്ടീഷൻമാർക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാക്കണമെന്ന് കേരളാ ബ്യൂട്ടീഷൻ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചങ്ങനാശേരിയിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഷേർളി സജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോളി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോജ ജിജി, ജില്ലാ സെക്രട്ടറി ഷേർളി ആന്റണി, ട്രഷറർ ആശ രവി, സി.എം മനീഷ, ജാൻസി ചാക്കോ, വി.കെ വൃന്ദ, എം.അനുലാൽ, എ.സി ബിനു, മഞ്ജു എസ്.നായർ, ലത സുനിൽ, പ്രമീള എന്നിവർ പങ്കെടുത്തു. സാരി ബോക്‌സിംഗ്, എയർ ബ്രഷ് മേക്കപ്പ് എന്നിവയെക്കുറിച്ച് ക്ലാസുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |