
കോട്ടയം : നാട്ടകം ഗവ.ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ അനുവദിച്ചിട്ടുള്ള ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പേവാർഡ് ബ്ലോക്കിന്റെ ശിലാസ്ഥാപനം 26 ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ.ഫ്രാൻസിസ് ജോർജ് എം.പി മുഖ്യാതിഥിയാകും. ഡോ.ഡി സജിത്ത് ബാബു, ഡോ.കെ.എസ് പ്രിയ എന്നിവർ വിശിഷ്ടാതിഥികളാകും. ഡോ.ഐ.ടി അജിത പദ്ധതി വിശദീകരിക്കും. ബി.ഗോപകുമാർ, ബിന്ദു സന്തോഷ് കുമാർ, ദീപാമോൾ, സി.ജി രഞ്ജിത്ത്, ഡോ.പി.ആർ സോന, കെ.ശങ്കരൻ, ഡോ.പി.ആർ സജി, ഡോ.ശരണ്യ ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുക്കും. ബിൻസി സെബാസ്റ്റ്യൻ സ്വാഗതവും, ഡോ.എച്ച്.മുഹ്‌സീന നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |