റവന്യു ജില്ല ശാസ്‌ത്രോത്സവത്തിന് തിരിതെളിഞ്ഞു
കോട്ടയം: വ്യത്യസ്തമായ ആശയങ്ങളും ക്രിയാത്മകതയും കോർത്തിണക്കി റവന്യു ജില്ല ശാസ്‌ത്രോത്സവത്തിന് സയൻസ് സിറ്റിയുടെ നാട്ടിൽ തിരി തെളിഞ്ഞു. 13 ഉപജില്ലകളിൽ നിന്നായി രണ്ടായിരത്തിലധികം കുട്ടികൾ മേളയുടെ ആദ്യം ദിനം മാറ്റുരച്ചു. പ്രവൃത്തി പരിചയ മേളയിൽ 1300, ഗണിത ശാസ്ത്രം 600, ഐ.ടി 200 എന്നിങ്ങനെയാണ് പങ്കെടുത്ത വിദ്യാർത്ഥികളുടെ എണ്ണം. ഇന്നലെ രാവിലെ അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്തു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഫാ. തോമസ് മേനച്ചേരി, ജില്ലാ പഞ്ചായത്ത് അംഗം നിർമ്മലാ ജിമ്മി, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി കുര്യൻ, കുറവിലങ്ങാട് പഞ്ചായത്ത് അംഗം ജോയ്‌സ് അലക്‌സ്, ആർ. ഡി.ഡി പി.എൻ വിജി, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.ജെ പ്രസാദ്, കടുത്തുരുത്തി ഡി.ഇ. ഒ സി.എസ് സിനി, സെന്റ് മേരീസ് എച്ച്.എസ്.എസ് പ്രിൻസിപ്പാൾ സിജി സെബാസ്റ്റ്യൻ, കുറവിലങ്ങാട് എ.ഇ.ഒ ജയചന്ദ്രൻ പിള്ള, സെന്റ് മേരീസ് ഹൈസ്‌കൂൾ എച്ച്.എം കെ.എം തങ്കച്ചൻ എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി അലക്‌സാണ്ടർ സ്വാഗതവും കൺവീനർ നാസർ മുണ്ടക്കയം നന്ദിയും പറഞ്ഞു.
ഇന്ന്
സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി വിഭാഗങ്ങളിൽ ഇന്ന് മത്സരം നടക്കും.
ഇന്ന് കൊടിയിറക്കം
ജോസ് കെ.മാണി എം.പി ഇന്ന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അദ്ധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |