
കോട്ടയം: ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേർന്ന് സൗഹൃദ ഫുട്‌ബാൾ മത്സരം സംഘടിപ്പിച്ചു. പേരൂർ ഗ്രീൻഫീൽഡ് ടർഫിൽ നടന്ന മത്സരം കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്തു. വിജയികളായ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് കളക്ടർ സമ്മാന വിതരണം നടത്തി.
ഫാം ക്ലബ് മെൽബൺ, സർഗ്ഗക്ഷേത്ര 89.6 എഫ്.എം. എന്നിവർ സ്‌പോൺസർ ചെയ്ത ജേഴ്‌സി ജില്ലാ ശിശുക്ഷേമസമിതി അദ്ധ്യക്ഷ ആഷ മോഹനും , ജില്ലാ വനിതാ ശിശുവികസന ഓഫീസർ ടിജു റേച്ചൽ തോമസും ചേർന്ന് പ്രകാശനം ചെയ്തു. ജില്ല ശിശുസംരക്ഷണ ഓഫീസർ സി.ജെ. ബീന, ശിശുക്ഷേമ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
