
കോട്ടയം: ബഡ്‌സ് ഒളിമ്പിയ 2.0 കായികമേള 2.0 ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് ഗ്രൗണ്ടിൽ മത്സരങ്ങൾ നടന്നു. 64 പോയിന്റോടെ കൈൻഡ് ആൻഡ് കെയർ ബി.ആർ.സി രാമപുരം കിരീടം നിലനിറുത്തി. പ്രതീക്ഷ ബി.ആർ.സി ഈരാറ്റുപേട്ട 60 പോയിന്റോടെ റണ്ണറപ്പായി. 52 പോയിന്റോടെ വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ ഫോർ മെന്റലി ചാലഞ്ച്ഡ് സ്‌കൂൾ മൂന്നാമതെത്തി. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രകാശ് ബി.നായർ, മോളി രാജ്കുമാർ, ഡോ.സിൻസി ജോസഫ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |