
കോട്ടയം: മുൻ മന്ത്രിയും എൻ.സി.പി സംസ്ഥാന പ്രസിഡന്റുമായിരുന്ന തോമസ് ചാണ്ടിയുടെ ആറാമത് വാർഷിക അനുസ്മരണ സമ്മേളനം എൻ.സി.പി (എസ്) കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്നു. ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാലാ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗ്ലാഡ്‌സൺ ജേക്കബ്, ഗോപിദാസ് തറപ്പേൽ, സി.ജി ശ്രീനാഥ്, കോട്ടയം ബ്ലോക്ക് പ്രസിഡന്റ് ജോമി നടുവിലെവീട്ടിൽ, എൻ.എൽ.സി ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ നാണപ്പൻ, ജി.സജീവ്, വി.കെ പ്രകാശ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |