
കോട്ടയം : കേരളാ ഡെന്റൽ കൗൺസിലിന്റെയും കോട്ടയം ഡെന്റൽ കോളേജിന്റെയും ആഭിമുഖ്യത്തിൽ കോട്ടയം ഡെന്റൽ കോളജിൽ ഇംപ്ലാന്റോളജി ശില്പശാല നടത്തി. കേരള ഡെന്റൽ കൗൺസിൽ പ്രസിഡന്റ് ഡോ.സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.പി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ സർക്കാർ ഡെന്റൽ കോളേജുകളിലെ ആദ്യ സ്‌കിൽ ലാബിന്റെ ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടന്നു. കോട്ടയം ഗവ. ഡെന്റൽ കോളേജ് വൈസ് പ്രിൻസിപ്പൽ പി.ജി ആന്റണി, കേരള ഡെന്റൽ കൗൺസിൽ മെമ്പർമാരായ ഡോ.ഷിബു രാജഗോപാൽ, ഡോ.സാബു കര്യൻ, ഡോ.ടി.തോമസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |