കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന അംഗം തോമസ് കുന്നപ്പള്ളിക്ക് വരണാധികാരിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ആദ്യം സത്യപ്രതിഞ്ജ ചോല്ലിക്കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങൾക്ക് തോമസ് കുന്നപ്പള്ളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എ.ഡി.എം എസ്.ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു. തോമസ് കുന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ആദ്യ കൗൺസിൽയോഗം ചേർന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27ന്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകൾ ഡിസംബർ 27ന് നടക്കും. ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ രാവിലെ 10.30നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |