
കോട്ടയം : കടലിൽ ആവശ്യത്തിന് മീനില്ലാതായതോടെ പച്ചമീൻ വിലയിലും കുതിപ്പ്. കഴിഞ്ഞ മാസം വരെ 200 രൂപയുണ്ടായിരുന്ന കിളിമീന് മുന്നൂറായി. അയലയ്ക്ക് 340, മത്തിയ്ക്ക് 320 രൂപയും കൊടുക്കണം. ജില്ലയിലെ ഏറ്റവും വലിയ മീൻ മാർക്കറ്റായ വൈക്കത്തെ കോലോത്ത് കടവിലും ആവശ്യത്തിന് മീൻ ലഭിക്കുന്നില്ലെന്നാണ് മത്സ്യ വ്യാപാരികൾ പറയുന്നു. മത്തി, അയല, കിളി തുടങ്ങിയ സാധാരണ മീനുകൾ മാത്രമേ കിട്ടുന്നുള്ളൂ. നീണ്ടകര, ആയിരംതെങ്ങ്, ആലപ്പുഴ, തുമ്പോളി മാർക്കറ്റുകളിൽ നിന്നാണ് ജില്ലയിലേക്ക് മത്സ്യം എത്തിക്കുന്നത്. പലപ്പോഴും വണ്ടി പിടിച്ച് മീൻ വാങ്ങാൻ പോയിട്ട് വെറും കൈയ്യോടെ മടങ്ങുകയാണെന്ന് ഏറ്റുമാനൂരിലെ മത്സ്യവ്യാപാരി ഹംസക്കുഞ്ഞ് പറഞ്ഞു.
ചെറുകിട ഹോട്ടലുകളും പ്രതിസന്ധിയിൽ
വില ഉയർന്നതോടെ മീൻ വിഭവങ്ങൾ വിളമ്പുന്ന ചെറുകിട ഹോട്ടലുകളും പ്രതിസന്ധിയിലാണ്. ദിവസം തോറും മീൻ വാങ്ങുന്ന ഇനത്തിൽ 500 രൂപയെങ്കിലും കൂടുതൽ ചെലവാകുന്നു. വാണിജ്യ സിലിണ്ടർ വില വർദ്ധിപ്പിച്ചതും ഹോട്ടൽ മേഖലയ്ക്ക് ഇരട്ടി പ്രഹരമായി. വീടുകളിലെത്തി മീൻ കച്ചവടം ചെയ്യുന്നവരെയാണ് വില ഉയർന്നത് ഏറെ ദോഷകരമായി ബാധിച്ചു. പലരും കച്ചവടം താത്കാലികമായി നിർത്തി
പല ദിവസങ്ങളിലും മീനിന് വില ഉയരുന്നതിനാൽ മീനെടുക്കാതെ മടങ്ങുകയാണ്. പതിവുകാരിൽ പലരും മീൻ വാങ്ങുന്നതിൽ നിന്ന് വിട്ടു നിൽക്കുകയാണ്.
(ലാലു,പൂവൻതുരുത്ത്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |