
മുണ്ടക്കയം : ചൂട് കനത്തതോടെ വനംവകുപ്പിന്റെ ഉള്ളിൽ കാട്ടുതീപ്പേടിയും ഉയർന്നു. മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഒരുതരത്തിലും തീപടരാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീപടർന്നാൽ ഫയർഫോഴ്‌സുമായി യോജിച്ച് പ്രവർത്തിക്കാനാണ് പദ്ധതി. പൊന്തൻപുഴ, കോരുത്തോട് മേഖലകളിലാണ് കാട്ടുതീ ഭീഷണിപ്രദേശങ്ങൾ. മുൻ വർഷങ്ങളിൽ ദിവസങ്ങളോളം ഈ പ്രദേശങ്ങളിൽ തീപടർന്നിരുന്നു. മരങ്ങൾക്കൊപ്പം നിരവധി പക്ഷി മൃഗാദികളും കരിഞ്ഞുണങ്ങി. അതിനാൽ ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ബോധവത്കരണ ക്ലാസുകൾ, ഫയർ ലൈൻ സ്ഥാപിക്കൽ തുടങ്ങിയ നടപടികളിലേക്ക് കടക്കും. തീപിടിച്ചാൽ വേഗം അണയ്ക്കാൻ കഴിയുംവിധം വെള്ളമെത്തിക്കാനുള്ള സംവിധാനവും ഏർപ്പാടാക്കിയിട്ടുണ്ട്.
ഫയർ ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി തീപടരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലെ ചപ്പുചവറുകളും നീക്കം ചെയ്യും.
മുൻകരുതൽ ഇങ്ങനെ
ഫയർലൈൻ സ്ഥാപിക്കൽ
വാച്ചർമാരെ നിയമിക്കൽ
ബോധവത്കരണ ക്ലാസുകൾ
''വനത്തിലേയ്ക്ക് വിറകും മറ്റും ശേഖരിക്കാൻ പോകുന്നവർ കൈയിൽ തീപ്പെട്ടിയും മറ്റുമായി ഒരുകാരണവശാലും പോകരുത്.
വനംവകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |