കൽപ്പറ്റ: ദുരിതത്തിൽ കൈത്താങ്ങായി കൂടെ നിന്ന ഡി.വൈ.എഫ്.ഐ വീടുകിട്ടിയ 178 പേർക്കും ടി.വി.നല്കി. മുണ്ടക്കൈ-ചൂരൽമല ദുരതത്തിൽപ്പെട്ട് അനാഥരായിപ്പോയവർക്ക് എൽസ്റ്റൺ എസ്‌റ്റേറ്റിൽ പണിത ആദ്യഘട്ട വീടുകളിലുള്ളവർക്കാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.വി.നല്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിന് താഴെ വേദിക്കരികിൽ സംസ്ഥാന പ്രസിഡന്റ് വി.വസീഫും സംസ്ഥാന സെക്രട്ടറി വി.കെ. സനോജും ചേർന്ന് ടി.വികൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |