
കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 45 വർഷവും 1 മാസവും കഠിനതടവും, 1,57,500 രൂപ പിഴയും. കൊണ്ടൂർ ചേറ്റുതോട് മണ്ണിപ്പറമ്പിൽ വീട്ടിൽ രാഹുൽ (25) നെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് റോഷൻ തോമസ് ശിക്ഷിച്ചത്. പിഴത്തുകയിൽ നിന്ന് 1,25,000 രൂപ അതിജീവിതയ്ക്ക് നൽകണം. 2022 നവംബർ 28, നും 2023 മാർച്ച് 28 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. പാലാ എസ്.ഐയായിരുന്ന വി.എൽ ബിനുവാണ് കേസ് രജിസ്റ്റർ ചെയ്തത്. പാലാ ഡിവൈ.എസ്.പിയായിരുന്ന കെ.പി തോംസൺ പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 30 സാക്ഷികളെയും 38 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജോസ് മാത്യു തയ്യിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |