
കോട്ടയം : വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എം.ജി സർവകലാശാല, സംസ്ഥാന സർക്കാരിന് കീഴിലുള്ള കെ ഡിസ്‌കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌കിൽ കണക്ട് 2026 ന് നാളെ തുടക്കം. 21, 22 തീയതികളിൽ സർവകലാശാല ക്യാമ്പസിൽ നടക്കുന്ന പരിപാടി വൈസ് ചാൻസലർ പ്രൊഫ. ഡോ.സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. വിജ്ഞാനകേരളം ചീഫ് അഡ്വൈസർ ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. കെ ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ.പി.വി.ഉണ്ണിക്കൃഷ്ണൻ നൈപുണ്യ പരിശീലനവുമായി ബന്ധപ്പെട്ട പരിപാടികൾ വിശദീകരിക്കും. എം.ജി സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ ചെയർമാനായ കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |