കോട്ടയം : പാറേച്ചാൽ പാലത്തിൽ നിന്ന് ആറ്റിൽ ചാടിയ അമ്പലക്കടവ് സ്വദേശിയായ യുവതിയെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് തിരുവാതുക്കൽ പാറേച്ചാൽ ബൈപ്പാസ് റോഡിലായിരുന്നു സംഭവം. പാലത്തിലൂടെ ഫോണിൽ സംസാരിച്ച് വരവെ യുവതി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ചേർന്ന് യുവതിയെ രക്ഷപ്പെടുത്തി കരയ്‌ക്കെയെത്തിച്ചു. തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസിന്റെ ജീപ്പിൽ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |