
കോട്ടയം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' 24 ,25 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. 24 ന് രാവിലെ 9 ന് പാലാ ജന. ആശുപത്രി കവലയിൽ എത്തിച്ചേരുന്ന ജാഥാ ക്യാപ്ടൻ വി.ഡി.സതീശനെയും, യാത്രാ അംഗങ്ങളെയും പുഴക്കര മൈതാനിയലേയ്ക്ക് സ്വീകരിച്ചാനയിക്കും. 10.30 ന് ഈരാറ്റുപേട്ട സെൻട്രൽ ജംഗഷ്‌നിലാണ് പൊതുസമ്മേളനം. 11.30 ന് പൊൻകുന്നം രാജേന്ദ്ര മൈതാനിയിലും, ഉച്ചകഴിഞ്ഞ് 3 ന് ചങ്ങനാശേരി ബസ് സ്റ്റാൻഡ് പരിസരത്തും സ്വീകരണം. വൈകിട്ട് 4 ന് പാമ്പാടി എം.ജി.എം ജംഗ്ഷനിൽ, അഞ്ചിന് കോട്ടയം ചന്തക്കവലയിൽ നിന്ന് സ്വീകരിച്ച് പൊതുസമ്മേളനം നടക്കുന്ന തിരുനക്കര മൈതാനത്തേക്ക് ആനയിക്കും. പൊതുസമ്മേളനം ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. 25 ന് രാവിലെ എട്ടിന് കോട്ടയം ഓർക്കിഡ് റസിഡൻസി ഓഡറ്റോറിയത്തിൽ വിവിധ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുമായി പ്രതിപക്ഷ നേതാവിന്റെ സംവാദം. രാവിലെ 9.30 ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതനിയിലാണ് പൊതുസമ്മേളനം. 11 ന് കടുത്തുരുത്തി സെൻട്രൽ മൈതാനത്ത് പൊതുയോഗം. 12.30 ന് വൈക്കം ബോട്ട് ജെട്ടി മൈതാനയിലാണ് അവസാനസ്വീകരണം. വിവിധ പൊതുയോഗങ്ങളിൽ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, കർണാടക മന്ത്രി കെ.ജെ. ജോർജ്, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എൻ.കെ.പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, കെ.സി. ജോസഫ്, മോൻസ് ജോസഫ്, മാണി സി.കാപ്പൻ, ചാണ്ടി ഉമ്മൻ എന്നിവർ പ്രസംഗിക്കുമെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എം.എൽ.എ, യു.ഡി എഫ് ജില്ലാ ചെയർമാൻ ഇ.ജെ. അഗസ്തി, കൺവീനർ അഡ്വ ഫിൽസൺ മാത്യൂസ്, സെക്രട്ടറി അസീസ് ബഡായിൽ ഡി.സി സി. പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |