SignIn
Kerala Kaumudi Online
Sunday, 22 February 2026 4.06 AM IST

എസ്.ഐ.ആർ അന്തിമ വോട്ടർ പട്ടിക : ജില്ലയിൽ 1498824 പേർ

Increase Font Size Decrease Font Size Print Page
final

കോട്ടയം : പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിലുള്ള ജില്ലയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കളക്ടർ ചേതൻകുമാർ മീണ കോട്ടയം നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയുടെ പകർപ്പ് അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കൈമാറി. ജില്ലയിൽ ആകെ 1498824 വോട്ടർമാരാണുള്ളത്. 730005 പുരുഷന്മാരും, 768805 സ്ത്രീകളും, ട്രാൻസ് ജെൻഡർ വിഭാഗത്തിൽപ്പെട്ട 14 പേരും. ഡിസംബർ 23 ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് 161262 പേരുടെ കുറവ്. മരിച്ചവരെയും ഇരട്ട വോട്ടുള്ളവരെയും എന്യുമറേഷൻ ഫോം നൽകാത്തവരെയും ഒഴിവാക്കിയാണ് അന്തിമ പട്ടിക. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ജില്ലയിൽ 40912 വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തി.

നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം
(ഒഴിവായ വോട്ടർമാരുടെ എണ്ണം ബ്രായ്ക്കറ്റിൽ)

പാലാ : 174429 (പുരുഷന്മാർ 84965, സ്ത്രീകൾ 89464, ട്രാൻസ് ജെൻഡർ 0, ഒഴിവാക്കപ്പെട്ടവർ 775)
കടുത്തുരുത്തി : 174752 (പുരുഷന്മാർ 85233, സ്ത്രീകൾ 89518, ട്രാൻസ് ജെൻഡർ 1, ഒഴിവാക്കപ്പെട്ടവർ 490)
വൈക്കം : 154973 (പുരുഷന്മാർ 75503, സ്ത്രീകൾ 79467, ട്രാൻസ് ജെൻഡർ 3, ഒഴിവാക്കപ്പെട്ടവർ 299)
ഏറ്റുമാനൂർ : 157360 (പുരുഷന്മാർ 76936, സ്ത്രീകൾ 80423, ട്രാൻസ് ജെൻഡർ 1, ഒഴിവാക്കപ്പെട്ടവർ 490)
കോട്ടയം : 147747 (പുരുഷന്മാർ 71116, സ്ത്രീകൾ 76630, ട്രാൻസ് ജെൻഡർ 1, ഒഴിവാക്കപ്പെട്ടവർ 641)
പുതുപ്പള്ളി : 169064 (പുരുഷന്മാർ 82359, സ്ത്രീകൾ 86700, ട്രാൻസ് ജെൻഡർ 5, ഒഴിവാക്കപ്പെട്ടവർ 893)
ചങ്ങനാശേരി : 161214 (പുരുഷന്മാർ 77709, സ്ത്രീകൾ 83503, ട്രാൻസ് ജെൻഡർ 2, ഒഴിവാക്കപ്പെട്ടവർ 726)
കാഞ്ഞിരപ്പള്ളി : 176063 (പുരുഷൻമാർ 85474, സ്ത്രീകൾ 90588, ട്രാൻസ്‌ജെൻഡർ 1, ഒഴിവാക്കപ്പെട്ടവർ 326)
പൂഞ്ഞാർ : 183222 (പുരുഷന്മാർ 90710, സ്ത്രീകൾ 92512, ട്രാൻസ് ജെൻഡർ 0, ഒഴിവാക്കപ്പെട്ടവർ 409)

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.